കൊല്ലം: ഉളിയക്കോവിലിൽ കൊല്ലപ്പെട്ട കോളേജ് വിദ്യാർത്ഥി ഫെബിൻ ജോർജിൻ്റെ സംസ്കാരം ഇന്ന് രാവിലെ തുയ്യം പള്ളി സെമിത്തേരിയിൽ നടക്കും.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഫെബിന്റെ മൃതദേഹം ഇന്നലെ വീട്ടിൽ എത്തിച്ചിരുന്നു. ഇതിനിടെ ഫെബിന്റെ പോസ്റ്റ്മോർട്ടംറിപ്പോർട്ട് പുറത്ത് വന്നു.
കത്തികൊണ്ട് ആഴത്തിലേറ്റ മൂന്ന് കുത്തുകളാണ് മരണ കാരണമായത്. ഫെബിൻ്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകൾ ഏൽപ്പിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അമിത രക്തസ്രാവവും മരണത്തിന് കാരണമായി.
അതേസമയം ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ പ്രതി തേജസ് രാജിൻ്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെബിൻ്റെ പിതാവ് ജോർജ് ഗോമസ് തീവ്ര പരിചരണത്തിൽ ചികിത്സയിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്