കോഴിക്കോട്: ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസിലെ പ്രതി യാസിർ പിടിയിൽ. മെഡിക്കൽ കോളേജ് പാർക്കിംഗിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകത്തിനു ശേഷം പ്രതി സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ് പിടിയിലായത്. പരിക്കേറ്റ ഭാര്യയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും.
യാസിര്‍ ലഹരിക്ക് അടിമയായ യാസിർ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്.
യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്