കോഴിക്കോട്: കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബേപ്പൂര്‍ ബി സി റോഡ് മാവിന്‍ച്ചോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മാറാട് സ്വദേശി ഷര്‍നാദ് ബാബുവാണ് ഭാര്യ ഫര്‍സാനയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
കോഴിക്കോട് ബേപ്പൂരിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫര്‍സാനയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഴത്തില്‍ മുറിവേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ പൊലീസ് ഷര്‍നാദ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
