കോഴിക്കോട്: നിർത്തിയിട്ടിരുന്ന ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. ഫറോക്കിലെ പാലത്തിന് സമീപമാണ് ദാരുണമായ സംഭവമുണ്ടായത്.
ലൗ ഇന്ത്യ എന്ന ഫൈബർ വള്ളത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സുനിൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
