വീര്യം കുറഞ്ഞ മദ്യം: മുഖ്യമന്ത്രിയെ പിന്തുണച്ച് എക്‌സൈസ് മന്ത്രി എം ലിജു 

JUNE 24, 2026, 10:26 AM

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കുന്ന വിഷയത്തില്‍  മുഖ്യമന്ത്രിയെ പിന്തുണച്ച് എക്‌സൈസ് മന്ത്രി എം ലിജു. 

മദ്യനയ നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ട് വന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും പഴങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ ആണ് എല്‍ഡിഎഫ് നിയമം കൊണ്ട് വന്നതെന്നും എം ലിജു പറഞ്ഞു. യുഡിഎഫ് ഇത് വില്‍ക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വീര്യം കുറഞ്ഞ മദ്യനയത്തില്‍ മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണെന്നാണ് എം ലിജുവിന്റെ പ്രതികരണം. 'ലഹരി കുറഞ്ഞ മദ്യം' എന്ന സങ്കല്പമാണ് മുഖ്യമന്ത്രി കേരളത്തില്‍ കൊണ്ട് വന്നതെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. 

vachakam
vachakam
vachakam

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്നത് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചിട്ടില്ലെന്നും മന്ത്രി എം ലിജു പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാന്‍ പോയത് എക്‌സൈസ് മോഡണൈസേഷനുമായി ബന്ധപ്പെട്ടാണെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ ഏത് മദ്യം വില്‍ക്കണമെങ്കിലും അനുമതി നല്‍കേണ്ടത് എക്‌സൈസ് വകുപ്പാണെന്നും അങ്ങനെ അനുമതി നല്‍കേണ്ട ഫയല്‍ നിലവില്‍ എക്‌സൈസ് വകുപ്പിന് മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam