ന്യൂഡൽഹി: പെരുമാറ്റച്ചട്ട ലംഘനത്തിന് മുതിർന്ന പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സി.വി ആനന്ദബോസിന് തെരഞ്ഞെടുപ്പ് കമീഷന്റെ താക്കീത്.
ഭരണഘടന പദവി വഹിക്കുന്ന ഗവർണറെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ വിലക്കുന്നത് ഇതാദ്യമാണ്.
പരസ്യപ്രചാരണം അവസാനിച്ച് വെള്ളിയാഴ്ച വോട്ടെടുപ്പു നടക്കേണ്ട സംഘർഷ ബാധിത മണ്ഡലത്തിലേക്ക് ഗവർണർ നടത്താൻ നിശ്ചയിച്ച യാത്ര പെരുമാറ്റച്ചട്ട ലംഘനമായതിനാൽ ഉപേക്ഷിക്കണമെന്ന് കമീഷൻ നിർദേശിച്ചു.
വടക്കൻ ബംഗാളിലെ കൂച്ച് ബിഹാർ മണ്ഡലത്തിൽ 18,19 തീയതികളിലാണ് ഗവർണ്ണർ സന്ദർശനം നടത്താനിരുന്നത്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തിൽ പ്രചാരണം അവസാനിച്ച ശേഷമുള്ള നിശ്ശബ്ദ പ്രചാരണവേളയിൽ ഗവർണർ സന്ദർശനം നടത്തുന്നത് അനുചിതമാണെന്നാണ് കമീഷൻ ചൂണ്ടിക്കാട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്