യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ: നിരവധി വിമാനങ്ങള്‍ റദ്ദാക്കി 

MAY 2, 2024, 12:23 PM

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ. അബുദാബിയില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. 

ദുബായില്‍ ജബല്‍ അലി, അല്‍ ബര്‍ഷ, റാഷിദിയ, അന്താരാഷ്ട്ര വിമാനത്താവളം, അല്‍ നഹ്ദ എന്നിവിടങ്ങളില്‍ രാവിലെ ഭേദപ്പെട്ട മഴ പെയ്തു. വ്യാഴാഴ്ച രാത്രിവരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി..

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

മെയ് രണ്ടിന് റദ്ദാക്കിയ വിമാനങ്ങള്‍

ഇകെ 123/124 - ദുബൈ-ഇസ്താംബുള്‍,  ഇകെ 763/764 -ദുബൈ-ജൊഹാന്നസ്ബര്‍ഗ്, ഇകെ 719/720- ദുബൈ- നയ്റോബി, 

ഇകെ 921/922- ദുബൈ- കെയ്റോ,  ഇകെ 903/904-ദുബൈ- അമ്മാന്‍, ഇകെ 352/353- ദുബൈ- സിംഗപ്പൂര്‍ (മെയ് മൂന്നിന് പുറപ്പെടുന്ന ഇകെ 353 വിമാനം)

vachakam
vachakam
vachakam

അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടിക്കറ്റ് റീബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ട്രാവല്‍ ഏജന്‍റുമാരെയോ സമീപത്തുള്ള എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. എല്ലാ റീബുക്കിങ് ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam