രാഹുൽഗാന്ധി അമേഠിയിൽ മത്സരിക്കുമോ? ഈ ചോദ്യത്തിന് പ്രസക്തി ഏറുന്നു...!

MAY 2, 2024, 11:36 AM

രാഹുൽ ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയ്ക്ക് മുമ്പിൽ വീണുപോയി. എന്നാൽ ഇക്കുറി കാര്യങ്ങൾ മാറിയിട്ടുണെന്നാണ് അവിടത്തെ കോൺഗ്രസുകാർ പറയുന്നത്.

ഇറാനിയും ഗാന്ധിയും തമ്മിലുള്ള മത്സരമായി ഇതിനെ ചിത്രീകരിക്കുക എന്ന ബി.ജെ.പിയുടെ വഞ്ചനാപരമായ തന്ത്രത്തിന് വഴങ്ങാതെ സംവാദം വിഷയാധിഷ്ഠിതമായി നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പിച്ചു പറയുന്നു.

ഉത്തർപ്രദേശിലെ അമേഠി വീണ്ടും വാർത്തകളിൽ നിറയുകയാണ്. രാഹുൽ ഗാന്ധി അവിടെ മത്സരിക്കുമോ..? രാഹുൽ ഗാന്ധിയുടെ വസതിയിൽ വിപുലമായ ശുചീകരണവും നവീകരണവും നടക്കുന്നുവെന്ന റിപ്പോർട്ടുകൾ അമേഠിയിലെ കോൺഗ്രസ് നേതാക്കൾക്ക് പ്രതീക്ഷ നൽകുന്നു.

vachakam
vachakam
vachakam

കോൺഗ്രസ് വയനാട്ടിൽ ഇക്കുറി ഒരു തന്ത്രം ആവിഷ്‌ക്കരിക്കുകയായിരുന്നു. രാഹുൽഗാന്ധി അമേഠിയിൽ നിൽക്കുമോ ഇല്ലയോ എന്നു പറയാതെ കേരളത്തിലെ വോട്ടുദിനമായ ഏപ്രിൽ 26 കടമ്പ കടക്കാനായിരുന്നു. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ് രാഹുൽ അമേഠിയിൽ മൽസരിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാൻ കോൺഗ്രസ് തീരുമാനം വൈകിപ്പിക്കുകയായിരുന്നു. വയനാട്ടിലെ വോട്ട് പെട്ടിയിൽ വീണപ്പോൾ യുപിയിലെ കോൺഗ്രസ് കോട്ടകളിൽ ആര് വേണമെന്ന തീരുമാനത്തിന് പാർട്ടി ഒരുങ്ങുകയാണ്.

കഴിഞ്ഞ 35 വർഷമായി യു.പിയിൽ അധികാരത്തിന് പുറത്താണ്  കോൺഗ്രസ്. എന്നിട്ടും, ഈ വർഷം ആദ്യം നടന്ന ഭാരത് ജോഡോ യാത്രയുടെ യുപി ലെഗിൽ നിരവധി ആളുകൾ രാഹുൽജിക്കൊപ്പം ചേർന്നു. യുപിയിൽ കോൺഗ്രസിന് ഇപ്പോഴും ആഴത്തിലുള്ള വേരോട്ടമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. വാസ്തവത്തിൽ, പാർട്ടിയുടെ പ്രത്യയശാസ്ത്രവും ധാർമ്മികതയും ജനങ്ങളുടെ ഡിഎൻഎയിൽ ഉള്ളാണെന്നു ചുരുക്കം.

രാഹുൽ ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയ്ക്ക് മുമ്പിൽ വീണുപോയി. എന്നാൽ ഇക്കുറി കാര്യങ്ങൾ മാറിയിട്ടുണെന്നാണ് അവിടത്തെ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

vachakam
vachakam
vachakam

ഇറാനിയും ഗാന്ധിയും തമ്മിലുള്ള മത്സരമായി ഇതിനെ ചിത്രീകരിക്കുക എന്ന ബി.ജെ.പിയുടെ വഞ്ചനാപരമായ തന്ത്രത്തിന് വഴങ്ങാതെ സംവാദം വിഷയാധിഷ്ഠിതമായി നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പിച്ചു പറയുന്നു.

ഇത്തരം കാരണങ്ങളാൽ അമേഠിയിൽ വീണ്ടും മൽസരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. റായ്ബറേലിയെന്ന കഴിഞ്ഞ തവണ ഉത്തർപ്രദേശിലെ ഏക കോൺഗ്രസ് ജയിച്ച മണ്ഡലത്തിൽ ആര് മൽസരിക്കുമെന്ന ചോദ്യവും ശക്തമാണ്. യുപിയിൽ ഒറ്റ സീറ്റ് മാത്രമുള്ള കോൺഗ്രസിന് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നീങ്ങിയതോടെ റായ്ബറേലിയിൽ പ്രിയങ്കയോ രാഹുൽ ഗാന്ധിയോ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

അപ്പോഴും അമേഠിയെന്ന നെഹ്‌റു കുടുംബത്തിന്റെ കോട്ട തിരിച്ചുപിടിക്കാൻ ആര് എന്ന ചോദ്യം ശക്തമായിരുന്നു. അപ്പോഴാണ് കോൺഗ്രസിനെ ബി.ജെ.പി സ്ഥിരം വേട്ടയാടാനുപയോഗിക്കുന്ന മരുമകൻ വദ്രയുടെ രംഗപ്രവേശം.

vachakam
vachakam
vachakam

താൻ അമേഠിയിൽ മൽസരിക്കുവാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആളുകൾ ആവശ്യപ്പെടുന്നുണ്ടെന്നും പറഞ്ഞു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബർട്ട് വദ്ര തന്റെ രാഷ്ട്രീയ മോഹം വെളിപ്പെടുത്തി. ജനങ്ങൾ ചെയ്ഞ്ചാണ് ആഗ്രഹിക്കുന്നതെന്നും ബി.ജെ.പി സെൻട്രൽ ഏജൻസികളെ ദുരുപയോഗിക്കുന്നത് കണ്ടു മടുത്ത ജനങ്ങൾ ബി.ജെ.പിയെ എങ്ങനേയും അധികാരത്തിൽ നിന്ന് ഇറക്കാനാണ് ആഗ്രഹിക്കുന്നതെന്നും വദ്ര പറഞ്ഞു.

രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങൾ അവർക്കൊപ്പമാണെന്ന് കൂടി പറഞ്ഞുകൊണ്ടാണ് അമേഠിയിലേക്കുള്ള തന്റെ കണ്ണ് വെളിവാക്കിയത്. അമേഠിയിൽ 1999 മുതൽ താൻ പ്രചാരണം നടത്തിയിരുന്നുവെന്നും നിലവിലെ എംപിയായ സ്മൃതി ഇറാനി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പറഞ്ഞ വദ്ര കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയേക്കാൾ ഒത്തിരി കാതം മുന്നിലാണെന്ന് കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട്.

ഗാന്ധി കുടുംബത്തിലെ ഒരാൾ തന്നെ അമേഠിയിലേക്ക് വരുന്നതാണ് നല്ലതെന്നും രാഹുലിന് താൽപര്യമില്ലെങ്കിൽ ഞാൻ മൽസരിക്കാമെന്ന മട്ടിലാണ് റോബർട്ട് വദ്ര ഈ മാസാദ്യം മുതൽ നടത്തിയ അഭിപ്രായ പ്രകടനം.

മെയ് മൂന്നിന് വെള്ളിയാഴ്ചവരെ കോൺഗ്രസിന് സമയമുണ്ട്. ഏഴ് ഘട്ടമായി നടക്കുന്ന 2024 തിരഞ്ഞെടുപ്പിൽ അഞ്ചാം ഘട്ടത്തിലാണ് അമേഠിയും റായ്ബറേലിയും പോളിംഗ് ബൂത്തിലെത്തുക. ഉത്തർപ്രദേശിൽ വോട്ടെടുപ്പ് മേയ് 20ന് ആണ്, ഈ സാധ്യത കണ്ടാണ് അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസ് മുന്നോട്ട് പോയതും വയനാട്ടിലെ വോട്ട് വീഴാൻ കാത്തിരുന്നതും.

ബി.ജെ.പി സിറ്റിംഗ് എംപി സ്മൃതി ഇറാനിയെ തന്നെയാണ് അമേഠിയിൽ നിർത്തിയിരിക്കുന്നത്. പക്ഷേ രാഹുൽ ഗാന്ധിയുടെ മടങ്ങിവരവിനെ സ്മൃതി ഇറാനി ഭയക്കുന്നുവെന്ന സൂചന നൽകിയാണ് അമേഠിയിലെ സ്മൃതിയുടെ പ്രകടനങ്ങൾ. മതവും വർഗീയതയുമെല്ലാം പറഞ്ഞു അയോധ്യയിലെ രാമനേയും ഇറക്കി കാര്യങ്ങൾ കൈപ്പിടിയിൽ തന്നെ നിർത്താൻ വല്ലാത്ത പാടാണ് സ്മൃതി പെടുന്നത്.

അമേഠിയുമായി അഗാധമായ ബന്ധമുണ്ടെന്ന് പറയുന്ന രാഹുൽ ഗാന്ധി വയനാട് തന്റെ വീടാണെന്നാണ് പറയുന്നതെന്ന് പരിഹസിച്ചാണ് സ്മൃതി ഇറാനി അമേഠിക്കാരെ പച്ചക്കൊടിയെ  ഓർമ്മിപ്പിക്കുന്നത്. അമേഠിയിലേക്ക് രാഹുൽ ഗാന്ധി സന്ദർശനത്തിനെത്താൻ സാധ്യതയുണ്ടെന്നും അതിന് മുമ്പായി അയോധ്യ രാമക്ഷേത്രത്തിലേക്ക് ഒരു വരവ് കൂടി പ്രതീക്ഷിക്കാമെന്നുമാണ് കോൺഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനിയുടെ പരിഹാസം. ദേവനായ രാമന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്തവർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തുന്നത് ദൈവത്തെ ചതിക്കുന്നതിന് തുല്യമാണെന്നാണ് സ്മൃതിയുടെ ഭാഷ്യം.

ഷെഹ്‌സാദ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ക്ഷണം നിരസിച്ചയാളാണെന്നും പക്ഷേ വോട്ട് തേടിയെത്താൻ ഇപ്പോൾ മടിയില്ലെന്നുമാണ് രാഹുൽ ഗാന്ധിയുടെ അയോധ്യ ക്ഷേത്രസന്ദർശന സാധ്യതയെ കുറിച്ച് സ്മൃതി പറയുന്നത്. വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിയ്ക്ക് ഉടൻ അമേഠിയിലേക്ക് രാഹുൽ ഗാന്ധിയുടെ വരവുണ്ടാകുമെന്നും പക്ഷേ ആദ്യം രാമക്ഷേത്രത്തിലാകും പോവുകയെന്നും സ്മൃതി പരിഹസിക്കുന്നുണ്ട്. കേന്ദ്രമന്ത്രിയെന്തായാലും രാഹുലിനെ കടന്നാക്രമിച്ചാണ് അമേഠിയിൽ പ്രചാരണം കൊഴുപ്പിക്കുന്നത്. നിറം മാറുന്ന കുടുംബമാണ് ഗാന്ധി കുടുംബമെന്നെല്ലാം പറഞ്ഞാണ് സ്മൃതിയുടെ വോട്ട് തേടൽ. ഒപ്പം കോൺഗ്രസ് പ്രകടന പത്രികയെ കുറിച്ച് നരേന്ദ്ര മോദി നടത്തുന്ന ഉണ്ടയില്ലാ വെടിയും അമേഠിയിൽ സ്മൃതി ഇറക്കിയിട്ടുണ്ട്.

രാജ്യത്തെ സമ്പത്ത് കോൺഗ്രസ് കണക്കുകൂട്ടുമെന്നും പുനർവിതരണം നടത്തുമെന്നും എല്ലാം മുസ്ലീങ്ങൾക്ക് കോൺഗ്രസ് കൊടുക്കുമെന്നും പറഞ്ഞാണ് അമേഠിയിൽ മോദിയുടെ അനുയായിയും അഭിനേത്രിയുമായ സ്മൃതിയുടെ പ്രചാരണം. എന്തായാലും വദ്ര ഇറങ്ങുമോ രാഹുൽ ഇറങ്ങുമോ അതോ പ്രിയങ്ക വരുമോ, അമേഠിയും റായ്ബറേലിയും കോൺഗ്രസ് പിടിച്ചുനിർത്താൻ ശ്രമിക്കുമോ എന്നെല്ലാം ഉടനറിയാം.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടികളുടെ വിധി നിർണയിക്കുന്ന പ്രധാന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 സീറ്റുള്ള യുപിയാണ് ഏറ്റവും കൂടുതൽ ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനം. കഴിഞ്ഞതവണ നേടിയ 62 സീറ്റിൽ കൂടുതൽ നേടുക എന്ന ലക്ഷ്യം വച്ചാണ് ബി.ജെ.പി യുപിയിൽ കളത്തിലിറങ്ങുന്നത്. മറുവശത്ത് നില മെച്ചപ്പടുത്താമെന്ന പ്രതീക്ഷ 'ഇന്ത്യ' മുന്നണിക്കുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മുന്നിൽനിർത്തിയാണ് ബി.ജെ.പിയുടെ പ്രചാരണം. ഇതിനോടകം തന്നെ നിരവധി റാലികൾ നരേന്ദ്ര മോദി ഉത്തർപ്രദേശിൽ നടത്തിക്കഴിഞ്ഞു. എന്നാൽ, രാഹുൽ ഗാന്ധി യുപിയിൽ എത്തിയത് ഒരു തവണ മാത്രമാണ്. സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവാണ് യുപിയിൽ ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങൾ ചുമലിലേറ്റി മുന്നോട്ടുപോകുന്നത്. പതിനാല് ദിവസത്തിനുള്ളിൽ എട്ട് റാലികൾ അഖിലേഷ് നടത്തിക്കഴിഞ്ഞു.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam