കോതമംഗലം: വീടിന് സമീപം എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം കോട്ടപ്പടിയില്‍ കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന് (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30-നായിരുന്നു സംഭവം.
വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു കുഞ്ഞപ്പന്. ഇതിനിടെ ഓടിക്കാന്‍ എത്തിയവര്‍ക്ക് നേരെ ആന തിരിഞ്ഞുനിന്നു. പെട്ടെന്ന് ഭയന്നുപോയ കുഞ്ഞപ്പന് വീട്ടിലേക്ക് ഓടിക്കയറുകയും ശേഷം കുഴഞ്ഞു വീഴുകയും ചെയ്തു. പിന്നാലെ പെരുവാരൂരില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്