ഹൂസ്റ്റൺ ഷുഗർലാൻഡ് സിറ്റി കൗൺസിലേക്ക് ഡോ. ജോർജ് കാക്കനാട്ട് മത്സരിക്കുന്നു

DECEMBER 20, 2024, 5:11 AM

ഹൂസ്റ്റൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശം അൽപൊന്നു ശമിച്ചതിനു പിന്നാലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിലേക്ക് വീണ്ടും പോരാട്ടങ്ങളുടെ കാഹളം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിഭിന്നമായി ഇക്കുറി മലയാളി സാന്നിധ്യമാണ് കൗൺസിൽ തിരഞ്ഞെടുപ്പിന് ആവേശം കൂട്ടുന്നത്. ടെക്‌സാസിലെ സമ്പന്ന നഗരങ്ങളിലൊന്നായ ഷുഗർലാൻഡ് സിറ്റി കൗൺസിൽ അറ്റ് ലാർജ് പൊസിഷൻ 1 ലേക്ക് മലയാളികൾക്ക് സുപരിചിതനായ ഡോ. ജോർജ് കാക്കനാട്ട് ആണ് മത്സരിക്കുന്നത്.

മേയ് മൂന്നിനാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 21 മുതൽ 29 വരെയാണ് ഏർലി വോട്ടിംഗ്. മേയറും ആറു കൗൺസിലർമാരുമാണ് നഗരത്തിന്റെ ഭരണം നടത്തുന്നത്. അതിൽ രണ്ടു പേർ അറ്റ് ലാർജ് കൗൺസിലർമാരാണ്. നഗരത്തിനെ നാലായി വിഭജിച്ച് നാലു കൗൺസിലർമാരെ തിരഞ്ഞെടുക്കും. ഇവർക്കു പുറമേ രണ്ട് അറ്റ് ലാർജ് കൗൺസിലർമാരും മേയറും അടങ്ങുന്നതാണ് നഗരത്തിന്റെ ഭരണസമിതി. നാലു കൗൺസിലർമാരെ അതാതു കൗൺസിലുകൾ തിരഞ്ഞെടുക്കുമ്പോൾ മേയറേയും അറ്റ് ലാർജ് കൗൺസിലർമാരെയും തിരഞ്ഞെടുക്കാൻ നഗരത്തിലെ മുഴുവൻ വോട്ടർമാരും വോട്ട് ചെയ്യണം.

ആകെ 111,000ൽ പരം ജനസംഖ്യയുള്ള ഷുഗർലാണ്ടിൽ 38 ശതമാനം തദ്ദേശിയരും 38 ശതമാനം ഏഷ്യക്കാരുമുണ്ട്. ശേഷിക്കുന്ന 12  ശതമാനം ഹിസ്പാനിക്കുകയും 7 ശതമാനം കറുത്ത വർഗക്കാരുമാണ്. മലയാളികളുടെ വലിയ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്. പൊതുവേ റിപ്പബ്ലിക്കൻ മേധാവിത്വമുള്ള നഗരമാണിത്. എന്നാൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ് കക്ഷിരഹിതമാണ്.

vachakam
vachakam
vachakam

സാമ്പത്തിക അച്ചടക്കം, ജീവിത നിലവാരം, പൊതുസുരക്ഷിതത്വം സാമ്പത്തിക അച്ചടക്കം പാലിക്കുക, ജീവിത നിലവാരം ഉയർത്തുക, പൊതുസുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഡോ. ജോർജ് വോട്ടർമാരെ സമീപിക്കുന്നത്. നഗരത്തിന്റെ ബജറ്റ് ഫലപ്രാദമായി വിനിയോഗിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ബജറ്റ് കാര്യക്ഷമമായി വിനിയോഗിക്കുന്നതിനായി ലേസർ പോലെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നികുതികളും പിഴകളും ഫീസും മിനിമം ആക്കണം. ഏറ്റവും കുറഞ്ഞ ചെലവിൽ സേവനങ്ങൾ നൽകുന്നതിനായി നഗരത്തിന്റെ വളർച്ചയിലും വികസനത്തിലും  എല്ലാ ഘട്ടങ്ങളിലും  ജനപങ്കാളിത്തം ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു.

പൊതു സുരക്ഷയാണ് അദ്ദേഹം മുൻഗണന നൽകുന്ന മറ്റൊരു വിഷയം. പോലീസ്, ഫയർ, റെസ്‌ക്യൂ, എമർജൻസി മെഡിക്കൽ സേവനങ്ങൾ  ഏറ്റവും മികച്ച രീതിയിൽ തന്നെ തുടരണം. പാർക്കുകളും പൊതു സ്ഥലങ്ങളും എല്ലാവർക്കും ഉപകരിക്കത്തക്ക രീതിയിൽ പരിപാലിക്കണം. കുടുംബങ്ങൾക്കും ബിസിനസ്സിനും മികച്ച അവസരങ്ങൾ നൽകുന്ന ടെക്‌സാസിലെ ഏറ്റവും നല്ല നഗരമായി ഷുഗർലാൻഡിനെ മാറ്റണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഡോ. ജോർജ് വ്യക്തമാക്കുന്നു.  

ഏറ്റവും മികച്ച ബയോഡാറ്റയുമായണ് ഡോ. ജോർജ് രംഗത്തിറങ്ങുന്നത്. പ്രൊഫഷണൽ, അക്കാഡമിക്, പൊതുപ്രവർത്തന രംഗത്തെല്ലാം സജീവ സാന്നിധ്യമാണ് അദ്ദേഹം. യു.എസ് എയർഫോഴ്‌സ് ക്യാപ്ടൻ ആയ അദ്ദേഹം ഇറാഖ് യുദ്ധം 'ഓപ്പറേഷൻ  ഡെസേർട്ട് സ്റ്റോമിൽ' പങ്കെടുത്തിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റായിരുന്ന ഡോ. ജോർജ്, ആഴ്ചവട്ടം പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ്.  

vachakam
vachakam
vachakam

സൈനിക സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്  സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹം ബർണി റോഡ് മുനിസിപ്പൽ യൂട്ടിലിറ്റീസ് ബോർഡ് ഓഫ് ഡയറ്ര്രകറായിരുന്നു. ഗ്ലെൻ ലോറൽ ഹോം ഓണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ബിസിനസ് സംരംഭകൻ എന്ന നിലയിൽ, ഫോർട്ട് ബെൻഡ് ചേംബർ ഓഫ് കൊമേഴ്‌സ് അംഗമാണ്. ഷുഗർ ലാൻഡ് റോട്ടറി, ഷുഗർ ലാൻഡ് ലയൺസ് ക്ലബ്, സെന്റ് തെരേസാസ് കാത്തലിക് ചർച്ചിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് എന്നിവയിലും അംഗമാണ്.

ഷുഗർലാൻഡിനെ നെഞ്ചേറ്റിയ കുടുംബം

ഭാര്യ സാലിക്കൊപ്പം ബിസിനസ്സ് കെട്ടിപ്പെടുത്തതും മൂന്ന് മക്കളെ വളർത്തിയതും ഷുഗർ ലാൻഡിലാണ് എന്ന് അഭിമാനത്തോടെയാണ് പ്രകടനപത്രികയിൽ ഡോ. ജോർജ് പറയുന്നത്. മക്കളുടെ ഹൂസ്റ്റൺ സർവകലാശാലയിലും FBISD സ്‌കൂളുകളിലുമായിരുന്നു.

vachakam
vachakam
vachakam

'ഞങ്ങൾ ഈ നഗരത്തെ സ്‌നേഹിക്കുന്നു. എന്റെ ജീവിതം വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും കുടുംബത്തിനും സ്വതന്ത്ര സംരംഭത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമാണ്. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും നമ്മുടെ രാജ്യം, നമ്മുടെ സമൂഹം, നഗരം എന്നിവയാണ് എന്റെ മുൻഗണനകൾ. മുൻ സൈനികൻ എന്ന നിലയിൽ ഷുഗർ ലാൻഡ് അമേരിക്കൻ ലീജിയൻ പോസ്റ്റ് 942 ൽ അംഗമെന്നതിലും അഭിമാനിക്കുന്നു' എന്നും ഡോ. ജോർജ് കാക്കനാട്ട് പറയുമ്പോൾ അത് ഷുഗർലാൻഡിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ എന്ന് ഉറപ്പിക്കാം.

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam