തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ എന്നിവരും എത്തി.
സംഭവത്തിൽ പൊലീസിന്റെ വീഴ്ചക്ക് പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
തലസ്ഥാനത്ത് ഇന്നലെ അരങ്ങേറിയ സംഭവം ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തുന്നത്. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാറും ഗവർണറും വിശദീകരണം തേടിയിരുന്നു.
ഇതിന് മറുപടി നൽകാൻ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്. വീഴ്ച കണ്ടെത്തുന്നതുൾപ്പെടെയുള്ള കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
പൊലീസിലെ അഴിച്ചുപണിക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
