ഭാര്യയെ വെടിവച്ചു കൊന്ന പ്രതിയുടെ വധശിക്ഷ ഫ്‌ളോറിഡയിൽ നടപ്പാക്കി

AUGUST 19, 2026, 2:39 AM

ഈ വർഷം സംസ്ഥാനത്തു നടപ്പാക്കുന്ന 13-ാമത്തെ വധശിക്ഷ

സ്റ്റാർക്ക്(ഫ്‌ളോറിഡ): അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വെടിവച്ചുകൊല്ലുകയും അമ്മായിഅമ്മയെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ 61കാരൻ വില്യം ഫ്രാൻസെസ് സിൽവയുടെ വധശിക്ഷ ഫ്‌ളോറിഡയിൽ നടപ്പാക്കി.

ചൊവ്വാഴ്ച വൈകുന്നേരം 6:11ന് വിഷസൂചി പ്രയോഗിച്ചാണ് സിൽവയുടെ മരണം സ്ഥിരീകരിച്ചത്. ഈ വർഷം ഫ്‌ളോറിഡയിൽ നടപ്പിലാക്കുന്ന 13-ാമത്തെ വധശിക്ഷയാണിത്.

vachakam
vachakam
vachakam

'ഇതെല്ലാം സംഭവിച്ചതിൽ ഞാൻ ഖേദിക്കുന്നു, ഇതൊരു അപകടമായിരുന്നു; അവരെ ഉപദ്രവിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല,' എന്നായിരുന്നു വധശിക്ഷക്ക് മുൻപ് സിൽവയുടെ അവസാന വാക്കുകൾ.

2006ൽ ഒർലാന്റോയിലെ വസതിയിൽ വെച്ചാണ് സിൽവ ഭാര്യ പട്രീഷ്യയെയും അമ്മായിഅമ്മയെയും വെടിവെച്ചത്. പട്രീഷ്യ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

2026ൽ ഇതുവരെ അമേരിക്കയിൽ നടന്ന ആകെ 23 വധശിക്ഷകളിൽ പകുതിയിലധികവും ഫ്‌ളോറിഡയിലാണ് നടന്നത്.

vachakam
vachakam
vachakam

വരുന്ന സെപ്തംബറിൽ മറ്റ് രണ്ട് പ്രതികളുടെ വധശിക്ഷ കൂടി ഫ്‌ളോറിഡയിൽ നിശ്ചയിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam