തിരുവനന്തപുരം: കെകെ ശൈലജയുടെ സ്ഥാനാർത്ഥിത്വ കാര്യത്തിൽ അന്തിമ തീരുമാനം കണ്ണൂർ ജില്ലാ ഘടകത്തിന്.
എം സ്വരാജും നിലവിൽ സ്ഥാനാർത്ഥി പട്ടികയിലില്ല. തൃൂപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണിക്കൃഷ്ണന്റെ പരിഗണിച്ചത് സാമൂദായിക ഘടകം കൂടി പരിഗണിച്ച്.
വൈപ്പിനിൽ എംബി ഷൈനിയെ ഇറക്കും. എ വിജയരാഘവൻ മുതൽ തോമസ് ഐസക് വരെ മുതിർന്ന നേതാക്കളുടെ പേര് സജീവമായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി ആർക്കുമില്ല.
ഉടുമ്പൻചോലയിൽ നിന്ന് വന്നത് എംഎം മണിയുടെ ഒറ്റപ്പേരാണ്. കെകെ ജയചന്ദ്രൻ മത്സരിക്കട്ടെ എന്ന് തിരുത്തി സംസ്ഥാന നേതൃത്വം. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് എംഎം മണിയുടെ മറുപടി.
ആരോഗ്യ പ്രശ്നങ്ങളൊന്നും അറിയിച്ചിട്ടില്ലെന്നും കൂട്ടിച്ചേർക്കുന്നു മണി. കേരളാ കോൺഗ്രസ് അടക്കം ഘടകക്ഷികളുടെ സീറ്റ് എണ്ണത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് ധാരണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
