തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഒരു ബിജെപി കൗൺസിലർ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. ബിജെപിയെ എതിർത്തുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോവുന്നത്.
ബിജെപിയുടെ വോട്ട് വാങ്ങാൻ മുരളീധരൻ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതാണ് എതിർസ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെ ആളുകൾക്കും വേണ്ടി സഹായം ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.
കെ മുരളീധരൻ വളരെ രഹസ്യമായി ബിജെപിയുടെ പിന്തുണ തേടുന്നുണ്ട്. ശ്രീലേഖയോട് ബിജെപിയിൽ ചിലർക്കുള്ള അതൃപ്തി മുതലെടുക്കുക എന്നതാണ് മുരളീധരൻ ചെയ്യുന്നത്.
മറ്റു പാർട്ടികളിലുള്ള ആളുകളും ഞങ്ങൾക്ക് വോട്ട് ചെയ്യും. കോർപ്പറേഷൻ ഭരണം ഇല്ലെന്നത് വിജയത്തെ ബാധിക്കില്ല. വട്ടിയൂർക്കാവിൽ ത്രികോണമത്സരമാണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും വികെ പ്രശാന്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
