തിരുവനന്തപുരം: പശ്ചിഘട്ടത്തിലെ ജനവാസ പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്.
ഈ വിഷയത്തിൽ മലയോര ജനതയുടെ വികാരങ്ങൾക്കൊപ്പം നിന്നുകൊണ്ട് ശക്തമായ ഇടപെടൽ ഇടതുപക്ഷ സർക്കാർ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജനവാസകേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ എന്നിവ സംരക്ഷിച്ച് വനമേഖലയെ മാത്രം പരിസ്ഥിതി ലോല മേഖലാ പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര വുദഗ്ധ സമിതിക്ക് ശുപാർശ നൽകിയത്. എന്നാൽ ആവശ്യമായ പരിശോധന നടത്താതെ ആവശ്യം തള്ളുകയായിരുന്നുവെന്ന് വാർത്താക്കുറിപ്പിൽ സിപിഐഎം വ്യക്തമാക്കുന്നു.
ഇടുക്കി, വയനാട്, ജില്ലകളിലെ 31 വില്ലേജുകളെ പൂർണമായും 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളിൽ നിന്നും ഒഴിവാക്കണമെന്ന കേരളത്തിൻ്റെ ആവശ്യമാണ് കേന്ദ്രസർക്കാർ തള്ളിയത്.
അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് എന്നും പറയുന്നത്. വനഭൂമി കാത്തുസൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുമ്പോൾ തന്നെ ജനങ്ങളുടെ ഭൂമിയും അവകാശങ്ങളും ഉറപ്പാക്കുന്നുവെന്നുമുള്ള സർക്കാർ നീക്കത്തെയാണ് കേന്ദ്രം തള്ളിയത് എന്നും സിപിഐഎം കുറ്റപ്പെടുത്തി.
ഇത്തരം പ്രദേശങ്ങൾ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചാൽ നിരവധി ഓഫീസുകൾ വീടുകൾ ആശുപത്രികൾ വിദ്യാലയങ്ങൾ എന്നിവ പൊളിച്ചുമാറ്റേണ്ടി വരുമെന്നും പുതുയ നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾക്ക് നിരോധനം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. തലമുറകളായി ഇവിടങ്ങളിൽ കൃഷി ചെയ്ത് ജീവിതം നയിക്കുന്നവർക്ക് ഇത് തിരിച്ചടിയാകുമെന്നും പറയുന്നു. മലയോരജനതയ്ക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേലേൽപ്പിക്കുന്ന കേന്ദ്രസർക്കാരിന് അവർക്ക് സുഗമമായ ജീവിതം ഉറപ്പാക്കാനുള്ള ബാധ്യതയും ഉണ്ടെന്നും കൂട്ടിച്ചേർത്തു. ഇതിൽ സംസ്ഥാന സർക്കാർ യാതൊരു അഭിപ്രായവും ഉന്നയിച്ചിട്ടില്ല. എന്നാൽ ഇതിനെതിരെ സിപിഐഎം ശക്തമായി പ്രതിഷേധിക്കുന്നതായും വാർത്താക്കുറിപ്പിൽ സിപിഐഎം വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
