പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടും എന്നാണ് ഇ എൻ സുരേഷ് ബാബുവിന്റെ ഭീഷണി.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം.
പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐയ്ക്കെതിരെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ഭീഷണി പ്രസംഗം.
സുരേഷ് ബാബുവിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗം ഇങ്ങനെ
'നോർത്തിലൊരു സിഐയുണ്ട്. അവന് വല്ലാത്ത ചൊറിച്ചിലാണ്. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാൻ നിക്കരുത് എന്നാണ് താക്കീതായി പറയാനുളളത്. മാന്യതയാണെങ്കിൽ അധിക മാന്യത കാണിക്കുന്നവരാണ് ഞങ്ങൾ. മാന്യത വിട്ടാൽ നിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും ഞങ്ങൾ. ഇതൊക്കെ കണ്ടും അനുഭവിച്ചും നിന്നേക്കാളും ശക്തിയും കരുത്തുമുളള ഒരുപാട് പൊലീസുകാരെ നേരിട്ടുമാണ് ഞങ്ങളിവിടെ എത്തിയത്. ഗുണ്ടായിസം കാണിക്കാൻ പൊലീസുകാര് മെനക്കെട്ടാൽ ആ ഗുണ്ടകളെ ഒതുക്കാനുളള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ട് കേരളത്തിൽ ഭരണം മാറി എന്ന് വിചാരിച്ച് എന്ത് തോന്ന്യാസവും ചെയ്യാമെന്ന് കരുതേണ്ട. ഇതൊരു സാമ്പിൾ വെടിക്കെട്ടല്ലേ. ഇതിന്റെ അപ്പുറമുളള നല്ല പൂരം കാണാനല്ലേ പോകുന്നത്. ഞങ്ങൾക്ക് ഇ ഡിയുമില്ല ഒരു ചുക്കുമില്ല' എന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
