തൃശൂർ: നിവേദനവുമായി എത്തിയ വയോധികനെ മടക്കി അയച്ച നടപടിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐഎമ്മിന്റെ വിമർശനം.
കഴിഞ്ഞദിവസം നടന്ന കലുങ്ക് വികസന ചർച്ച പരിപാടിക്കിടെയാണ് സുരേഷ് ഗോപി വയോധികൻ നൽകിയ നിവേദനം തിരിച്ചു നൽകിയത്.
നിവേദനം നൽകിയ ഒരു സാധു മനുഷ്യനോട് എന്താണ് കാര്യമെന്ന് പോലും ചോദിക്കാതെ മടക്കിയയച്ച നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
കേന്ദ്രമന്ത്രി ജനങ്ങളെ അവഹേളിക്കുകയാണെന്ന് സിപിഐഎം പറഞ്ഞു. എന്തിനാണ് കൊട്ടിഘോഷിച്ചു ഇത്തരം ഒരു പരിപാടി നടത്തിയതെന്നും സിപിഐഎം പ്രസ്താവനയിൽ ചോദിച്ചു.
എംപിയുടെ പരിധിയിൽ വരുന്ന കാര്യമല്ലെങ്കിൽ പോലും, അത് വാങ്ങി പരിശോധിക്കാനും, ഉത്തരവദിത്തപ്പെട്ടവർക്ക് എംപിയുടെ കവറിങ് ലെറ്ററോട് കൂടി അയച്ചുനൽകാനാകും സുരേഷ് ഗോപിക്ക് സാധിക്കുമായിരുന്നു. അതുപോലും മന്ത്രിക്ക് കഴിയുന്നില്ലെന്നത് പ്രതിഷേധാർഹമാണെന്നും കെ.വി. അബ്ദുൾ ഖാദർ പ്രസ്താവനയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്