കൊല്ലം: കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ നീക്കുന്നത് വൈകും. കണ്ടെയ്നറുകൾ കടലിലൂടെ കൊല്ലം പോർട്ടിലേക്ക് എത്തിക്കാനുള്ള നീക്കം നടത്തിയെങ്കിലും അതു പാളിയിരുന്നു.
മോശം കാലാവസ്ഥയാണ് പ്രതിസന്ധിയായത്. ശക്‌തമായ തിരമാലയും കാറ്റും വെല്ലുവിളിയായി.
കണ്ടെയ്നറുകൾ അടിഞ്ഞ സ്ഥലത്തെ റോഡുകൾക്ക് വീതി കുറവായതിനാൽ കര മാർഗ്ഗവും മാറ്റാനാകില്ല. കണ്ടെയ്നറുകൾ പൊളിച്ച് കൊണ്ടുപോകാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഇതിനായി കസ്റ്റംസിന്റെ അനുമതി തേടും.
തീരത്ത് വച്ച് കണ്ടെയ്നർ മുറിച്ച് ചെറു കഷണങ്ങളാക്കി കൊണ്ടുപോകാനാണ് നീക്കം. ഇതുവരെ കൊല്ലത്ത് അടിഞ്ഞത് 35 കണ്ടെയ്നറുകളാണ്.
ഇന്നലെ മാത്രം 32 കണ്ടെയ്നറുകളാണ് അടിഞ്ഞത്. ഇന്ന് 3 എണ്ണം കൂടി അടിഞ്ഞു. കണ്ടെയ്നറുകൾ നീക്കാൻ കമ്പനി നിയോഗിച്ച ഏഴ് റസ്ക്യൂ ടീമുകൾ കൊല്ലത്ത് എത്തുമെന്നും റസ്ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി സഹായം ഉറപ്പാക്കിയിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്