അനധികൃത പണമിടപാട് കേസിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി അറസ്റ്റിൽ

MARCH 16, 2026, 12:52 AM

കണ്ണൂർ: അനധികൃത പണമിടപാട് കേസിൽ  കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ്  അറസ്റ്റിൽ. രാഗേഷ് പ്രസിഡൻ്റ് ആയ സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പല തവണയായി തട്ടിപ്പ് പണം എത്തിയെന്നാണ് കണ്ടെത്തൽ.

തമിഴ്നാട് പൊലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . നേരത്തെ ഓപ്പറേഷൻ ഡിഹണ്ടിൻ്റെ ഭാ​ഗമായി ഈ ബാങ്കിൽ കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നു.  

രണ്ട് തവണയായി 2.22 കോടി രൂപ അക്കൗണ്ടിലേക്ക് എത്തിയതിൽ ദുരൂഹത സംശയിച്ചാണ് അറസ്റ്റ്. സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പണം അയച്ചത് സൈബർ തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ വിഭാഗം കണ്ടെത്തി.

vachakam
vachakam
vachakam

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ചിലവിലേക്കാണ് പണം എത്തിയതെന്നാണ് സംശയം.

ഇന്നലെ ബാങ്കിൽ എത്തി അക്കൗണ്ട് സ്റ്റേറ്റ്‌മെൻറ് പരിശോധിച്ചതിന് ശേഷമാണ് കല്ലിക്കോടൻ രാഗേഷിനെയും ബാങ്കിൻ്റെ സെക്രട്ടറി ജിതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇവരെ തമിഴ്നാട്ടിലെക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam