മെറ്റ വിവാദം; സർക്കാർ ഇടപെട്ട് വാർത്തകൾ പിൻവലിപ്പിച്ചുവെന്നത് നീചമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

AUGUST 25, 2026, 12:48 AM

തിരുവനന്തപുരം: മെറ്റ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ.

സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് മാധ്യമവാർത്തകൾ പിൻവലിപ്പിച്ചുവെന്നത് നീചമായ പ്രചാരണമാണ്. വാർത്ത പിൻവലിച്ചതിൽ സർക്കാർ ഇടപെട്ടിട്ടേയില്ലെന്നാണ് മെറ്റ ഔദ്യോഗികമായി നൽകിയ വിശദീകരണം. ഇനി വ്യാജപ്രചാരകർക്ക് എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

 ഒരു സമ്മർദ ശക്തിക്ക് മുന്നിലും സർക്കാർ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.   

vachakam
vachakam
vachakam

 ജനങ്ങളാണ് തങ്ങളുടെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം ആളുകൾ പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.   

സോഷ്യൽ മീഡിയയിൽ നിന്ന് വാർത്താകാർഡുകൾ നീക്കം ചെയ്ത സംഭവത്തിന് പിന്നിൽ സാങ്കേതിക തകരാറായിരുന്നുവെന്നാണ് മെറ്റ പറയുന്നത്. പൊലീസോ കോടതിയോ സർക്കാരോ ആവശ്യപ്പെട്ടത് പ്രകാരമല്ല കാർഡുകൾ നീക്കം ചെയ്തതെന്നും സൈബർ പൊലീസിന് രേഖാമൂലം നൽകിയ മറുപടി കത്തിൽ മെറ്റ വ്യക്തമാക്കിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam