തൃക്കാക്കര : തൃക്കാക്കരയിൽ റോഡപകടത്തിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ.
തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിപിഒ നിർമൽ കുമാറിനെതിരെയാണ് നടപടി. മദ്യപിച്ച് മനഃപ്പൂർവ്വം പ്രശ്നം സൃഷ്ടിച്ചു എന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
മുളന്തുരുത്തി സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ജോയൽ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം വൈകീട്ട് 5.30ന് കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഇരുവരും സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിത്തിരുന്നു. തുടർന്ന് അപകടത്തിൽ മറിഞ്ഞ് വീണ നിർമൽ ജോയലിനെ മഫ്തിയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മർദിച്ചെന്നാണ് പരാതി.
ജോയലിനെ മർദ്ദിക്കുന്നത് കണ്ട് നാട്ടുകാർ ഇടപെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
