ഡേറ്റിംഗ് ആപ്പുവഴി പരിചയപ്പെട്ട  സർക്കാർ ഉദ്യോഗസ്ഥനെ പോക്‌സോ കേസിൽ കുടുക്കുമെന്ന് ഭീഷണി

JANUARY 20, 2026, 6:47 PM

 തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പുവഴി പരിചയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ  പോക്‌സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ച് പണം കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വിശാഖ് (29), അഖിൽ(21) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 

 ഒന്നാം പ്രതിയായ വിശാഖിന്റെ രണ്ടാം ഭാര്യയുടെ മകനെ ഉപയോഗിച്ച് പോക്‌സോ കേസിൽ പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ

  ജനുവരി പതിനഞ്ചിനായിരുന്നു സംഭവം. ഉദ്യോഗസ്ഥനെ വട്ടപ്പാറ പളളിവിളയിലുളള ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പൂട്ടിയിട്ട് മർദിക്കുകയും പണം കവരുകയുമായിരുന്നു.

vachakam
vachakam
vachakam

 രാവിലെ ഒൻപതരയോടെ ഉദ്യോഗസ്ഥനെ വട്ടപ്പാറയിലുളള ഒഴിഞ്ഞ വീട്ടിലെത്തിച്ച പ്രതികൾ കത്തികൊണ്ട് മുറിവേൽപ്പിച്ച ശേഷം മൊബൈൽ അപഹരിച്ച് ഗൂഗിൾ പേ വഴി ആദ്യം 20,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ഇയാളുടെ വീഡിയോ പകർത്തി ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തന്നെ വിട്ടാൽ ബാക്കി തുക നൽകാമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പുനൽകി. ഇതോടെ പ്രതികൾ ഉദ്യോഗസ്ഥനെ വിട്ടയച്ചു. ആ ദിവസം തന്നെ സർക്കാർ ഉദ്യോഗസ്ഥൻ പ്രതികൾക്ക് ഒന്നര ലക്ഷം രൂപ അയച്ചുകൊടുത്തു.

 മൊബൈൽ ഫോൺ തിരികെ നൽകിയ ശേഷം രണ്ടുദിവസം കഴിഞ്ഞപ്പോൾ പ്രതികൾ ഉദ്യോഗസ്ഥനോട് വീണ്ടും പണം ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ വിശാഖിന്റെ രണ്ടാം ഭാര്യയുടെ മകനെ ഉപയോഗിച്ച് പോക്‌സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഉദ്യോഗസ്ഥൻ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam