തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ഇടക്കാല ബജറ്റ് ജനപക്ഷ ബദലിനെ തകർക്കുന്ന സ്വകാര്യവൽക്കരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന് സിഐടിയു.
മിഷൻ സമുദ്ര പദ്ധതി കേരളത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരമേഖലയെ പിപിപി മാതൃകയിൽ സ്വകാര്യ കച്ചവടക്കാരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതാണ്.
ഭൂപരിഷ്കരണം എന്ന പേരിലുള്ള നിർദേശം കേരളക്കരയുടെ വിലപ്പെട്ട ഭൂമി സ്വകാര്യ മുതലാളിമാർക്ക് സ്വന്തമാക്കാനുള്ള മാർഗമാണ്.
പൊതുമേഖലയിലുള്ള കൊച്ചി കപ്പൽ നിർമാണശാലയ്ക്ക് ബദലായി കേരളത്തിൽ സ്വകാര്യ കപ്പൽ നിർമ്മാണത്തിന് ബജറ്റ് അനുവാദം നൽകുന്നുവെന്നും സിഐടിയു ആരോപിച്ചു.
സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ച ജനപക്ഷ ബദൽ നയങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമിയും ജലവും മനുഷ്യവിഭവ ശേഷിയും സ്വകാര്യമേഖലയ്ക്ക് കയ്യടക്കാനുള്ള എല്ലാ മാർഗവും ബജറ്റിലൂടെ തുറന്നുവെക്കുകയാണെന്ന് സിഐടിയു വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
