തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് മാർഗനിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ.
സ്കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂളുകളിൽ നടത്തുന്ന പരിശീലനങ്ങളെ സംബന്ധിച്ചാണ് ഉത്തരവ് ഇറക്കിയത്.
പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിന് അനുവാദം നൽകണം. സ്കൂൾ യൂണിഫോം ധരിക്കുന്നതിൽ താൽക്കാലിക ഇളവ് നൽകണം.
നിലവിലെ ചൂട് കുറയുന്നതുവരെ സ്കൂൾ യൂണിഫോം നിർബന്ധമാക്കരുതെന്നും ബന്ധപ്പെട്ട അധികൃതർക്ക് കമ്മീഷൻ നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
