ഷിക്കാഗോ: ഇന്ത്യക്കു വെളിയിൽ ആദ്യമായി സ്ഥാപിതമായ സീറോ മലബാർ സഭയുടെ പ്രഥമ രൂപത സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയും (1st, ജൂലായ് 2001) പ്രഥമ മെത്രാനായി ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സ്ഥാനമേറ്റത് 2001 ജൂലായ് മാസം 1-ാം തീയതിയായിരുന്നു.
രൂപതയുടെ സിൽവർ ജൂബിലി ജൂലായ് 9,10,11, 12, 2026 ൽ അമേരിക്കയിലാകമാനമുള്ള വിശ്വാസികൾ രൂപതാസ്ഥാനമായ ഷിക്കാഗോയിൽ ആഘോഷിക്കുവാൻ പോകുന്നു.
ഏകദേശം 5000 വിശ്വാസികളുടെ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഷിക്കാഗോയിലുള്ള ഹോട്ടൽ മാക്രോമിക് പ്ലേസ് എന്ന കൺവെൻഷൻ സെന്റർ ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. കൺവെൻഷൻ 2026 ജൂലൈ 9 മുതൽ 12 വരെയാണ് നടക്കുന്നത്.
ഈ ജൂബിലി കൺവെൻഷന്റെ വിജയത്തിനായി വിപുലമായ പരിപാടികൾ രൂപതാദ്ധ്യക്ഷനായ മാർ ജോയി ആലപ്പാട്ടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുരോഗമിക്കുന്നു.
കോൺവെൻഷൻ നാഷണൽ ചെയർമാനായി ജോസ് ചാമക്കാലയും കോർഡിനേറ്ററായി ബിജി സി. മാണിയും പ്രവർത്തിക്കുന്നു.
ഷിക്കാഗോ കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ്പിന് നൽകിയ ഊഷ്മളന്തരമായ സ്വീകരണത്തിനുശേഷം പാരിഷ് ഹാളിൽ കൂടിയ പൊതുയോഗത്തിൽ വച്ച് ഇടവകാംഗങ്ങൾ ജൂബിലി കൺവെൻഷനിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം പൂരിപ്പിച്ച് അഭിവന്ദ്യ തട്ടിൽ പിതാവിന് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്