ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള കലോൽസവ് 2025

APRIL 8, 2025, 2:09 PM

റെയിനവ് വരുൺ കലാ പ്രതിഭ, ഹയ അനീഷ് കലാ തിലകം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025 ലെ കലാമേള 'കലോൽസവ് 2025' സമാപിച്ചു. അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തം ഉണ്ടായിരുന്ന കലാമേള ചരിത്ര വിജയമായി. അക്ഷരാത്ഥത്തിൽ ഒഴുകിയെത്തിയ ജനങ്ങൾക്ക് ഓർമയിൽ സൂക്ഷിക്കാൻ അവിസ്മരണീയങ്ങളായ നിമിഷങ്ങളാണ് ഈ കലാമേള യഥാർത്ഥത്തിൽ സമ്മാനിച്ചത്.

ഏപ്രിൽ അഞ്ചു രാവിലെ ഏഴു മുപ്പതിന് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി ഉദ്ഘാടനം ചെയ്ത കലാമേളയിൽ ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, കലാമേള ചെയർപേഴ്‌സൺ സാറ അനിൽ, കലാമേള പബ്ലിസിറ്റി കൺവീനർ ബിജു മുണ്ടക്കൽ, കോർഡിനേറ്റർ വർഗീസ് തോമസ്, ഷൈനി ഹരിദാസ് എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി.

vachakam
vachakam
vachakam


രാവിലെ എട്ടു മണിയോടെ ഒരേ സമയം അഞ്ചു വേദികളിൽ ആരംഭിച്ച കലാമേള രാത്രി ഒൻപതു മുപ്പതിന് അവസാനിപ്പോൾ ഷിക്കാഗോ ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സംഗമത്തിനാണ് ബെൽവുഡ് സീറോ മലബാർ ചർച്ച് വേദിയായത്.

ആയിരത്തി അറുനൂറോളം കുട്ടികൾ വിവിധ വേദികളിലും ഇനങ്ങളിലുമായി മാറ്റുരച്ച കലാമേളയിൽ റെയിനവ് വരുൺ കലാ പ്രതിഭയും ഹയ അനീഷ് കലാതിലവുമായി തിരഞ്ഞെടുക്കപ്പെട്ടു. കലാപ്രതിഭക്കു ജോൺസൻ കണ്ണൂക്കാടൻ സ്‌പോൺസർ ചെയ്യുന്ന ഔസേഫ് ആൻഡ് അന്നം മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കലാതിലകത്തിനു മാത്യു ആൻഡ് ലവ്‌ലി വർഗീസ് സ്‌പോൺസർ ചെയ്യുന്ന പ്രവീൺ വർഗീസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ജെസ്സി റിൻസി, സാറ അനിൽ, ആൽവിൻ ഷിക്കോർ എന്നിവർ ചേർന്ന് സമ്മാനിച്ചു. 

vachakam
vachakam
vachakam

കൂടാതെ സീനിയർ വിഭാഗം റൈസിംഗ് സ്റ്റാർ ട്രോഫി ലളിതാംബിക ഗീതു ജയദേവും ജൂനിയർ റൈസിംഗ് സ്റ്റാർ ട്രോഫി ശ്ലോക നമ്പ്യാരും സബ് ജൂനിയർ റൈസിംഗ് സ്റ്റാർ ട്രോഫി ഇസബെൽ റോസ് വടകരയും കരസ്ഥമാക്കി. വർത്തമാന കാലത്തിൽ നമ്മുടെ നാട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ പ്രദർശിപ്പിക്കുന്നതായിരുന്നു പലയിനങ്ങളിലും പങ്കെടുത്ത മത്സരാർത്ഥികൾ പകർന്നാടിയത്. നൃത്ത നൃത്യങ്ങളിലും, പ്രച്ഛന്ന വേഷ മത്സരങ്ങളിലും മത്സരിച്ച മത്സരാർത്ഥികളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവ പകർച്ചകൾ വിധികർത്താക്കളിൽ ഉൾപ്പെടെ അതിശയം ജനിപ്പിക്കുന്നതായിരുന്നു.


കുട്ടികളെ ഈ വിഷയങ്ങൾ തെരഞ്ഞെടുത്തു പരിശീലിപ്പിക്കാനും ഇത്തരം വേദികളിൽ അവരെ മത്സരിപ്പിക്കുവാനും സമയം കണ്ടെത്തുകയും അതിനായി അത്യധ്വാനം ചെയ്യുകയും ചെയ്ത മാതാപിതാക്കളാണ് യഥാർത്ഥ ജേതാക്കളെന്നു പ്രസിഡന്റ് ജെസ്സി റിൻസി അഭിപ്രായപ്പെട്ടു. മലയാളി അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു കലാമേളക്കാണ് ഷിക്കാഗോ മലയാളി സമൂഹം സാക്ഷ്യം വഹിച്ചതെന്ന് സെക്രട്ടറി ആൽവിൻ ഷിക്കോർ പറഞ്ഞു.

vachakam
vachakam
vachakam

ആയിരക്കണക്കിന് കാതം ഇപ്പുറം ഇവിടെ വടക്കേ അമേരിക്കയിലും നമ്മുടെ കലയും സംസ്‌കാരവും ഭാഷയും ഉയർത്തിപ്പിടിച്ചുകൊണ്ടു നമ്മുടെ വരും തലമുറയെ ഇവയെല്ലാം പരിശീലിപ്പിച്ച് ഇത്തരം വേദികളിൽ മത്സരിപ്പിക്കാൻ മലയാളി സമൂഹം കാണിക്കുന്ന ഈ താൽപ്പര്യം പ്രശംസനീയമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പബ്ലിസിറ്റി കൺവീനർ ബിജു മുണ്ടക്കൽ അഭിപ്രായപ്പെട്ടു. അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട് കുറ്റമറ്റ രീതിയിലും കാര്യക്ഷമമായും സാമ്പത്തിക കാര്യങ്ങൾ നിർവഹിച്ചത് കലാമേളയുടെ സുഗമമായ നടത്തിപ്പിന് സഹായകമായി.


വർഗീസ് തോമസിന്റെ നേതൃത്വത്തിലും സൂസൻ ചാക്കോ, ബീന ജോർജ് എന്നിവരുടെ പ്രധാന ചുമതലയിലും ട്രോഫി കമ്മറ്റി ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചത് സമ്മാന വിതരണം സുഗമമാക്കി. സജി തോമസിന്റെ നേതൃത്വത്തിൽ മലബാർ കേറ്ററേഴ്‌സ് ആണ് കലാമേളയുടെ ഭക്ഷണ ചുമതല നിർവഹിച്ചത്. അത് ഏറ്റവും കുറ്റമറ്റ രീതിയിൽ നിർവഹിച്ച സജി തോമസിനെ ഏവരും അഭിനന്ദിച്ചു.

ജോഷി പൂവത്തിങ്കൽ, പ്രിൻസ് ഈപ്പൻ, കിഷോർ കണ്ണാല, ബോബി ചിറയിൽ, ജോസ് മണക്കാട്ട്, ജൈസൺ മാത്യു, തോമസ് വിൻസെന്റ്, സി.ജെ. മാത്യു, വിവീഷ് ജേക്കബ്, റോസ് വടകര, ഷന മോഹൻ, നിഷ സജി എന്നിവർ വിവിധ ചുമതലകൾ ഭംഗിയായി നിർവഹിച്ചു.


ഡോ. സിബിൽ ഫിലിപ്പിന്റെ നേതൃത്വത്തിൽ സ്റ്റേജ് മാനേജ്മന്റ് കാര്യക്ഷമമായി നിർവഹിച്ചത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഇത്തവണത്തെ കലാമേളയ്ക്ക് നേതൃത്വം നൽകിയവർക്കും ഇതിൽ പങ്കെടുത്തവർക്കും സ്‌പോൺസേഴ്‌സിനും ഷിക്കാഗോ മലയാളി സമൂഹത്തിനും ഷൈനി ഹരിദാസ് കൃതജ്ഞത രേഖപ്പെടുത്തി.

സാറ അനിൽ ചെയർ പേഴ്‌സൺ ആയിരുന്ന കലോൽസവ് 2025 ഒരു അവിസ്മരണീയ അനുഭവമാക്കി മാറ്റിയതിനു ഷിക്കാഗോ മലയാളി അസോസിയേഷൻ നേതൃത്വത്തെ മുൻ പ്രസിഡന്റുമാരായ പി.ഒ. ഫിലിപ്പ്, ജോയ് വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, ജോൺസൻ കണ്ണൂക്കാടൻ എന്നിവർ അനുമോദിച്ചു.

ബിജു മുണ്ടക്കൽ



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam