ന്യൂഡൽഹി: ദലിത് വിദ്യാർഥിയുടെ പിതാവിനെ മർദിച്ചെന്ന കേസിൽ സംഘ് പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. സിജെപി പ്രവർത്തകരും നേതാക്കളും അഭിഭാഷകരും ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പൊലീസുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഗുരുതര വകുപ്പുകൾ കൂടി ചുമത്താൻ പൊലീസ് തയ്യാറായതെന്നാണ് അവകാശവാദം. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ നിന്ന് സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് പിടികൂടിയത്.
ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ദലിത് വിദ്യാർഥിനി നിഷു ആസാദിന്റെ പിതാവ് സഞ്ജയിയെ മർദിച്ചെന്നാണ് സ്വതന്ത്ര ഭരദ്വാജിനെതിരായ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ തന്നെ മർദിച്ചെന്ന് അവകാശപ്പെടുന്ന വീഡിയോയും പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
സഞ്ജയിയുടെ തല താൻ അടിച്ചുപൊട്ടിച്ചെന്നും ഗുരുതരമായി പരിക്കേറ്റെന്നും ഇയാൾ അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തനിക്കെതിരെ നടപടി ഉണ്ടാകാതിരുന്നതിന് ബിജെപി നേതാക്കളുടെ പിന്തുണയുണ്ടായിരുന്നുവെന്നും ഇയാൾ പോഡ്കാസ്റ്റിൽ അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ബിജെപി നേതാവ് കപിൽ മിശ്ര ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും അവകാശപ്പെട്ടിരുന്നു.എന്നാൽ, ഈ ആരോപണങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട നേതാക്കളുടെ നിലപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായി പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
