പത്തനംതിട്ട: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി വെട്ടിലായിരിക്കുകയാണ് സിപിഎം നേതാവ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനാണ് ഈ വിവാദ നായകൻ.
പൊലീസുകാർക്ക് കൈക്കരുത്തുണ്ടെങ്കിൽ വീട്ടിലെ സ്ത്രീകളെ തല്ലണമെന്നും നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്തെന്നുമായിരുന്നു പരമാർശം. പന്തളത്തെ സിപിഎം പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു പരാമർശം. `
പൊലീസുകാർക്ക് കൈക്കരുത്ത് ഉണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ, അവരെ തല്ലണം. നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്ത്. നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓർമ്മവേണം'- ഇതായിരുന്നു പ്രസംഗത്തിനിടെ ഉദയഭാനു നടത്തിയ പരമാർശം.
ഉദയഭാനുവിന്റെ ഈ പ്രസ്താവനയ്ക്കെതിരെ നാനാകോണുകളിൽ നിന്നും എതിർപ്പ് വന്നു കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
