'ക്രൈസ്തവ തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് തുറന്ന് പറയണം'; മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരമാര്‍ശനത്തില്‍ പ്രതികരണവുമായി കാസ

FEBRUARY 5, 2026, 9:56 AM

കൊച്ചി: ക്രൈസ്തവര്‍ക്കിടയിലും തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടെന്ന തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി കാസ രംഗത്ത്. ക്രൈസ്തവ തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് തുറന്നുപറയണമെന്നായിരുന്നു കാസയുടെ ആവശ്യം. 

ക്രൈസ്തവരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നുമായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശം. ക്രൈസ്തവരില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ ചില രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞിരുന്നു. ഇങ്ങനെ വര്‍ഗീയത വളര്‍ത്തുന്നതില്‍ ചില സംഘടനകള്‍ക്കും പങ്കുണ്ട്. അങ്ങനെയുള്ള സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ഓരോ വര്‍ഷവും കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാകുകയാണ് എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കുകയുണ്ടായി.

ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്ത്ും ആര്‍എസ്എസ് മറുഭാഗത്തും ഉണ്ടെന്നും ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ആളുകള്‍ കുറയുന്നതിന്റെ ഫലം സഭ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീടുകളില്‍ കുട്ടികള്‍ കുറയുകയാണ്, ഒരുപാട് പേരുടെ വിവാഹം നടക്കാതെ വരികയാണ്. പന്ത്രണ്ടാം ക്ലാസിലെത്തിയാല്‍ എങ്ങനെയെങ്കിലും വിദേശത്തേക്ക് കടന്നാല്‍ മതിയെന്നാണ് കുട്ടികളുടെ മനസ്സില്‍ ഉള്ളത്. ഇതിന് രാഷ്ട്രീയ സ്ഥിതിയും കാരണമാണ് എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞിരുന്നു.

കൂടാതെ സഭയുടെ കാര്യങ്ങളില്‍ ചില സംഘടനകള്‍ ഇടപെടുന്നുവെന്നും ഒരുമിച്ചുനില്‍ക്കുന്ന സഭാവിഭാഗത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരാമര്‍ശിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച്, അവരുടെ പദ്ധതികളില്‍ ഒന്ന് സിറോ മലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam