കോഴിക്കോട്: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ 12 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മൂഴിക്കല്‍ ചേലവൂര്‍ സ്വദേശി പി. അയൂബിനെയാണ് (58) ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പിടികൂടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പ്രതി ഒടുവില്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
