കുട്ടിക്കാനം: നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു വീണ കാർ മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. വളഞ്ഞങ്ങാനത്തിനു സമീപമാണ് അപകടം ഉണ്ടായത്.
കോട്ടയത്തു നിന്നു കുമളിയിലേക്കു പോവുകയായിരുന്ന കാർ 800 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. കാർ മരത്തിൽ ഇടിച്ചുകിടന്നതാണു രക്ഷയായത്.
യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടിനാണു സംഭവം.
പീരുമേട്ടിൽനിന്നെത്തിയ അഗ്നിരക്ഷാസേന, വാഹനത്തിൽ കുടുങ്ങിയ 4 യാത്രക്കാരെ രക്ഷപ്പെടുത്തി. ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്