ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

APRIL 26, 2026, 8:58 PM

കൊൽക്കത്ത: ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.142 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തെക്കൻ ബംഗാളിലെ ഏഴ്‌ ജില്ലകളാണ്‌ ജനം വിധിയെഴുതുക.

അവസാന ദിനങ്ങളിൽ മുന്നണികൾക്കായി ദേശീയ നേതാക്കൾ ശക്തമായ പ്രചാരണം നടത്തുകയാണ്. നാല് നിയമസഭ മണ്ഡലങ്ങളിലൂടെ 12 കിലോമീറ്റർ പദയാത്ര നടത്തിയാണ് മമതാ ബാനർജി തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കുക. അമിത് ഷാ രാവിലെ 10.30ന് ഔട്ടർ കൊൽക്കത്തയിലെ ബഹലായിൽ റോഡ് ഷോ നടത്തും. ഹുഗ്ളിയിലെ കൊട്ടികലാശ റാലിയിലും അമിത് ഷാ പങ്കെടുക്കും.

അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിൽ ചരിത്ര പോളിങ് ആണ് ഉണ്ടായത്. ഒടുവിലെ കണക്ക് പ്രകാരം 93% ലേറെ പേർ വോട്ട് ചെയ്തു. രണ്ടാംഘട്ടത്തിലും ഇതേ പോളിങ് പ്രതീക്ഷിക്കുന്നതിനാൽ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam