തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാര്‍ സഞ്ചരിച്ച ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്

APRIL 11, 2026, 6:36 AM

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസുകാര്‍ സഞ്ചരിച്ച ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 28 പേര്‍ക്ക് പരിക്കേറ്റു. 

കൊല്ലം പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് പുലര്‍ച്ചെ 12.45 ഓടെയാണ് സംഭവമുണ്ടായത്.വടകര മടപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന പോലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ക്യാബിനുള്ളില്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിപ്പോയി. കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ ഡോര്‍ കട്ട് ചെയ്ത് നീക്കിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്.

vachakam
vachakam
vachakam

ടോറസ് ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം.അപകടത്തിൽ പരിക്കേറ്റ 28 പേരെയും ഉടന്‍ കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam