ന്യൂഡല്‍ഹി: പാര്‍ലമെന്റിനും ഡല്‍ഹിയിലെ 9 സ്‌കൂളുകള്‍ക്കുമെതിരെ ബോംബ് ഭീഷണി.ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ പേരില്‍ ഇ മെയില്‍ മുഖേനയാണ് സന്ദേശം ലഭിച്ചത്.ഈ മാസം 13ന് ഉച്ചയ്ക്ക് പാര്‍ലമെന്റിനുള്ളില്‍ സ്‌ഫോടനമുണ്ടാകുമെന്നാണ് ഭീഷണി സന്ദേശം.ഡല്‍ഹിയിലെ ഒമ്പത് സ്‌കൂളുകള്‍ക്കും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
സന്ദേശം ലഭിച്ചതിന് തൊട്ടുപിന്നാലെ ബോംബ് സ്‌ക്വാഡ് തലസ്ഥാനനഗരിയില്‍ പരിശോധന നടത്തുകയാണ്.ഡല്‍ഹി ഖലിസ്ഥാനായി മാറ്റുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.പാര്‍ലമെന്റ് സെഷനുകള്‍ നടന്നുകൊണ്ടിരിക്കുന്നതിനാൽ തന്നെ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് തലസ്ഥാനനഗരിയില്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.13നാണ് പാര്‍ലമെന്റ് അവസാനിക്കുന്നത്.സമാപനദിവസം ഉച്ചയ്ക്ക് 1.11ന് സ്‌ഫോടനമുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്.
അതേസമയം, ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളിലുള്ള സ്‌കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തിയതായാണ് വിവരം.സന്ദേശത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തുമെന്നും പരിശോധന കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
