വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

FEBRUARY 9, 2026, 2:33 AM

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ദിനേഷിന് നേരെയാണ് ആക്രമണമുണ്ടായത്. 

ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്.വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മർദിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്ന സംഘം ദിനേഷിനെ ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ചിരുന്നു. അടിയേറ്റ് തറയിൽ വീണ ദിനേഷിനെ ചവിട്ടുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്‌തു. പരിക്കേറ്റ ദിനേഷ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. 

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ചിറയിൻകീഴ് പൊലീസ് പിടികൂടുകയായിരുന്നു.കരവാരം സ്വദേശി അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35), കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരെയാണ് പിടികൂടിയത്.

vachakam
vachakam
vachakam

അതേസമയം, പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam