കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹിന്ഗല്ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.എല്‍.എ രേഖ പത്രയെ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കീടനാശിനി ഉള്ളില്‍ച്ചെന്നതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്നാണ് മെഡിക്കോ-ലീഗല്‍ റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന. നിലവില്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന എംഎല്‍എ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അബോധാവസ്ഥയില്‍ തുടരുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന വിവരം.
നവംബര്‍ 21 ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ വെച്ചാണ് രേഖ പത്രയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസിര്‍ഹട്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും, ഞായറാഴ്ച കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയിരുന്നതെങ്കിലും, വീട്ടുവളപ്പില്‍ വെച്ച് ഓര്‍ഗാനോഫോസ്ഫറസ് വിഭാഗത്തില്‍പ്പെട്ട കീടനാശിനി ഉള്ളില്ച്ചെന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കീടനാശിനി ഉള്ളില്ച്ചെന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ പശ്ചിമ ബംഗാള്‍ ആരോഗ്യമന്ത്രി ശരദ്വത് മുഖര്‍ജി, ഭക്ഷ്യവിഷബാധ തന്നെയാണ് സംഭവിച്ചതെന്ന് ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
