തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതൻ ഒരു മാസമായി ഒളിവിലാണെന്ന് പൊലീസ്

MAY 28, 2026, 12:26 AM

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ലെന്ന് സിപിഎം. 

കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആർ സുഗതനെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് സു​ഗതൻ ഒളിവിൽ പോയതെന്നാണ് പൊലീസ് പറയുന്നത്. 

 ഭക്തിഗാനമേളയിൽ ബഹളമുണ്ടാക്കിയവരെ തടയുക മാത്രമാണ് സുഗതൻ ചെയ്‌തതെന്ന് ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ബോധപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് മറുവാദം. ക്ഷേത്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സുഗതൻ. 

vachakam
vachakam
vachakam

ഡിവിഷനിൽ പലയിടത്തായി കൗൺസിലറെ കാണാനില്ലെന്ന് ഫ്ലെക്സ് വച്ച് ഡിവൈഎഫ്ഐയും രംഗത്തുണ്ട്.  കൗൺസിലറെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ആർ സുഗതൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

കേസിലെ നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. സുഗതൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam