അന്നം കൊടുക്കാത്തവർക്ക് അന്നം മുടക്കാൻ അവകാശമില്ല : ബിനോയ്‌ വിശ്വം

JULY 19, 2026, 11:00 AM

തിരുവനന്തപുരം: ആശുപത്രികളിൽ സംഘടനകൾ  പൊതിച്ചോർ വിതരണം ചെയ്യുന്നത്  അവസാനിപ്പിക്കുമെന്ന ആരോഗ്യ മന്ത്രി ശ്രീ.കെ.മുരളീധരൻ്റെ പ്രസ്താവന അപക്വമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു. അത് യു ഡി എഫ് സർക്കാരിൻ്റെ നയം ആണെന്നാണ് മന്ത്രി പറയുന്നത്.

വിശക്കുന്നവന് ആഹാരം കൊടുക്കുന്നവരെ തടയുന്നത് ഒരു നയമായി സ്വീകരിക്കുന്ന സർക്കാരുണ്ടോ കേരളത്തിൻ്റെ ചരിത്രത്തിൽ അന്നം മുടക്കുന്നത് ഒരു നയമായി സ്വീകരിച്ച മറ്റൊരു സർക്കാരിനെയും കണ്ടിട്ടില്ല

നമ്മുടെ നാട്ടിൽ വിശക്കുന്നവന് അന്നം നൽകുന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത നിരവധി പ്രസ്ഥാനങ്ങളുണ്ട്.

vachakam
vachakam
vachakam

അവരിൽ പലരും ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന ഈ ഇടപെൽ സാധാരണക്കാരായ ലക്ഷകണക്കിന് മനുഷ്യർക്ക് ആശ്വാസം പകരുന്നുമുണ്ട്. എ ഐ വൈ എഫ് ,ഡി വൈ എഫ് ഐ തുടങ്ങിയ സംഘടനകളെല്ലാം മാതൃകാപരമായ ഈ പ്രവർത്തനം സംഘടിപ്പിക്കുന്നുണ്ട്. പൊതിച്ചോർവാങ്ങാനെത്തുന്നവരോ, അത് തയ്യാറാക്കി നൽകുന്ന കുടുംബങ്ങളോ ഇക്കാര്യത്തിൽ ഒരു നിലയിലുമുള്ള രാഷ്ട്രീയം കാണുന്നില്ല.

സേവനതത്പരരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സാമൂഹിക പ്രതിബദ്ധ കൂടി പ്രതിഫലിപ്പിക്കുന്നതാണ് ഈ പൊതിച്ചോർ വിതരണം മഴയത്തും, വെയിലത്തും, ആഘോഷ ദിനങ്ങളിലുമെല്ലാം സ്വന്തം കാര്യങ്ങൾ മാറ്റി വച്ച് വീടുകയറി ഇറങ്ങി ഭക്ഷണ പൊതികൾ ശേഖരിച്ച് ആശുപത്രികൾക്ക് മുന്നിലെത്തിച്ച്, കാത്തു നിൽക്കുന്നവർക്ക് സ്നേഹപൂർവം വിതരണം ചെയ്യുക എന്നത് ശ്രമകരമായ ഒരു പ്രവർത്തനമാണ്.യുവജന സംഘടനാ പ്രവർത്തനത്തിൻ്റെയോ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിൻ്റെയോ അനുഭവമുള്ള ഒരു പൊതു പ്രവർത്തകനും ഈ സന്നദ്ധ പ്രവർത്തനത്തെ തള്ളിപ്പറയാനാകില്ല.

വിശപ്പിന്  രാഷ്ട്രീയമില്ല ആശുപത്രികളിൽ രോഗികളായും കൂട്ടിരുപ്പുകാരായും എത്തുന്ന മനുഷ്യരുടെ വിശപ്പിന് പരിഹാരം കാണാൻ സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ....

vachakam
vachakam
vachakam

അതിനെക്കുറിച്ച് ആലോചിക്കും എന്നാണ് മന്ത്രി പറയുന്നത്. ആലോചനപോലും തുടങ്ങും മുൻപ് നിലവിലുള്ളതിനെ ഇല്ലാതാക്കാൻ ഇങ്ങനെ വ്യഗ്രത കാണിക്കുന്നത് എന്തിനാണ്?

അന്നം കൊടുക്കാത്തവന് അന്നം മുടക്കാൻ അവകാശമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam