ന്യൂഡൽഹി: 2025ൽ നടക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ).
സിബിഎസ്ഇയുടെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ചാനലുകൾ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും അറിയിച്ചു.
അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോർഡ്, മൂല്യനിർണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
2025ലെ ബോർഡ് പരീക്ഷകൾക്കായി 10, 12 ക്ലാസുകളിലെ സിലബസിൽ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ പ്രഖ്യാപിച്ചതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സിബിഎസ്ഇ രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്