ബദരിനാഥ് സംഭാവന കൊള്ള; ഒരാള്‍ക്കെതിരെ കേസെടുത്തു

JULY 8, 2026, 8:35 AM

ദില്ലി: ബദരിനാഥ് ക്ഷേത്രത്തില്‍ നടന്ന സംഭാവന കൊള്ളയില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു.ക്ഷേത്രം നടത്തിയ അന്വേഷണം ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദിയുടെ പെഴ്സണല്‍ അസിസ്റ്റന്‍റ് പ്രമോദ് നൊത്യാലിലെത്തി. തു‍ടർന്ന് പൊലീസില്‍ നല്‍കിയ പരാതിയിലാണ് വിശ്വാസവഞ്ചനക്കും മോഷണത്തിനും കേസെടുത്തത്.

ചെയര്‍മാനിലേക്കും മറ്റ് ജീവനക്കാരിലേക്കും അന്വേഷണം നീണ്ടേക്കാം. നാലംഗ പ്രത്യേക അന്വേഷണ സംഘത്തോട് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ചതുര്‍ധാമങ്ങളിലൊന്നായ ബദരിനാഥില്‍ കാണിക്കയായി ഭക്തര്‍ നല്‍കിയ പണത്തില്‍ വലിയൊരു വിഹിതം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എത്ര പണമെന്നത് വ്യക്തമാക്കിയിട്ടില്ല. ഭൈരവ സേനയെന്ന സംഘടന സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിലാണ് മോഷണം പുറത്തുവന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam