വിവാഹ ദല്ലാൾ ചമഞ്ഞ് വയോധികനിൽ നിന്ന് സ്വർണവും പണവും കവർന്ന് യുവതി 

OCTOBER 17, 2026, 8:31 PM

കൊല്ലം: വിവാഹ ദല്ലാൾ ചമഞ്ഞ് വയോധികനെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്ന യുവതി അറസ്റ്റിൽ. ​കുണ്ടറയിലാണ് സംഭവം.  കൊല്ലം ആയിരംതെങ്ങ് സ്വദേശി ബാബുവിനെയാണ് (68) കേരളപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി കവർച്ച നടത്തിയത്. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം നാല് പവനിലധികം സ്വർണാഭരണങ്ങളും അയ്യായിരം രൂപയുമാണ് സംഘം തട്ടിയെടുത്തതായാണ് പരാതി.



vachakam
vachakam
vachakam

ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീനയെയാണ് (33) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. 


വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് വയോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു. 

vachakam
vachakam
vachakam




vachakam
vachakam
vachakam

ഹസീനയോടൊപ്പം രണ്ട് പുരുഷന്മാരും കവർച്ചയിൽ പങ്കാളികളായിരുന്നതായും പറയുന്നു. ഹസീനയോടൊപ്പം ഒളിവിലുള്ള കൂട്ടുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.​ 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam