കോരാണി: തിരുവനന്തപുരം കോരാണിയിൽ പൊതുപ്രവർത്തകൻ സനലിന്റെ മരണം, കൊലപാതകമെന്ന് റിപ്പോർട്ട്.
ഒരാഴ്ച മുന്നേയാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് സനൽ മരിച്ചത്. കൊലപാതകത്തിന് പിന്നിൽ മകൻ ബാലഗോപാലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കട്ടിലിൽ നിന്ന് വീണതല്ല മരണകാരണം, മറിച്ച് മർദനമേറ്റതാണെന്ന് മനസ്സിലാകുന്നത്.
മകൻ ബാലഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലഗോപാലിനെ ചോദ്യം ചെയ്യതിൽ നിന്നുമാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
