പാലക്കാട്: മുൻ കോൺഗ്രസ് എംഎൽഎ എ.വി.ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാക്കാൻ തീരുമാനമായി. നാളെയോ മറ്റന്നാളോ ചുമതലയേൽക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു.
ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും.
നിയമനത്തിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഫോണിൽ ഇതേക്കുറിച്ച് സംസാരിച്ചുവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ എന്തും ചെയ്യാൻ തയ്യാറാണെന്നും എവി ഗോപിനാഥ് പറഞ്ഞു.
താൻ ഗുരുവായൂരപ്പന്‍റെ ഭക്തനാണെന്നും ഇനി എന്നും സിപിഎമ്മിനൊപ്പമാണെന്നും എവി ഗോപിനാഥ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
