അട്ടപ്പാടി അഗളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

JUNE 21, 2024, 6:22 PM

പാലക്കാട്: പാലക്കാട് അട്ടപ്പാടി അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. 53,000 രൂപ കുടിശ്ശികയുള്ളതാണ് ഫ്യൂസ് ഊരാനുള്ള കാരണമായി കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. ഇന്ന് ക്ലാസ്സ് നടന്നു കൊണ്ടിരിക്കെയായിരുന്നു കെ.എസ്.ഇ.ബി.യുടെ നടപടി. ഇതോടെ കുട്ടികളുടെ പഠനം ഇരുട്ടിലായി. മഴക്കാലമായതിനാൽ പുറത്തു നിന്നുള്ള വെളിച്ചവും കുറവാണ്.

3,000 ത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണിത്. കുടിവെള്ളം പമ്പ് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. മഴക്കാലത്ത് കൂടുതൽ തവണ കുട്ടികൾക്ക് ടോയ്‌ലറ്റിൽ പോകേണ്ട സാഹചര്യമുള്ളപ്പോൾ തീരെ വെള്ളമില്ലാത്ത അവസ്ഥ വളരെ ശോചനീയമാണ്. ഇരുട്ടിൽ ഇരുന്നു പഠിക്കുക മാത്രമല്ല ദുർഗന്ധം കൂടി സഹിക്കേണ്ട അവസ്ഥ കൂടിയാണിപ്പോൾ കുട്ടികൾക്കുള്ളത്.

ഫ്യൂസ് ഇപ്പോഴും ഊരിയ നിലയിൽ തന്നെയാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രവർത്തിക്കുന്നത്. മുന്നറിയിപ്പ് നൽകിയിട്ടും വൈദ്യുതി കുടിശ്ശിക അടക്കാത്തതു കൊണ്ടാണ് ഫ്യൂസ് ഊരിയതെന്നാണ് അഗളി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

vachakam
vachakam
vachakam

ഉത്തരവാദപ്പെട്ടവർ അടിയന്തിരമായി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചില്ലെങ്കിൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam