നിയമസഭാ സമ്മേളനം ഇന്നവസാനിക്കും  

OCTOBER 15, 2024, 6:31 AM

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഇന്ന് അവസാനിക്കും.  വിവാദ വിഷയങ്ങളെല്ലാം   8 ദിവസം കൊണ്ടു സഭയിലെത്തിച്ച അപൂർവ നിയമസഭാ സമ്മേളനത്തിന് ഇന്നു സമാപനം. 

  മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, എഡിജിപി–ആർഎസ്എസ് കൂടിക്കാഴ്ച, പൂരം കലക്കൽ‌, നിയമന നിരോധനം, ഹേമ കമ്മിറ്റി റിപ്പോർട്ട്, വയനാട് പുനരധിവാസ പാക്കേജ് എന്നീ വിഷയങ്ങൾ‌ അർഹിക്കുന്ന ഗൗരവത്തോടെ സഭയിലെത്തിക്കാൻ കഴിഞ്ഞതു പ്രതിപക്ഷത്തിനും നേട്ടമായി. സമാപന ദിവസമായ ഇന്നും അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയിലെത്തും.  

 ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ഉണ്ടായ തർക്കത്തിന് നിയമസഭയിൽ സർക്കാർ പരിഹാരം പ്രഖ്യാപിച്ചേക്കും. സ്പോട്ട് ബുക്കിങ്  നിലനിർത്തണമെന്ന മുന്നണിക്കുള്ളിലെ ആവശ്യം സർക്കാർ അംഗീകരിക്കാൻ ആണ് സാധ്യത.

vachakam
vachakam
vachakam

സബ്മിഷനായി വിഷയം വരും എന്നാണ് സൂചന.   ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള അവസാന നിയമസഭാ സമ്മേളന ദിവസം ആയതുകൊണ്ട് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു വിഷയം അടിയന്തരപ്രമേയമായി ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

എക്സാലോജിക്- സിഎംആർഎൽ പണമിടപാടുമായി ബന്ധപ്പെട്ട വിഷയം ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.   സംസ്ഥാനത്തെ റോഡുകളുടെ നിലവാര തകർച്ചയും, വിഴിഞ്ഞം തുറമഖവുമായി ബന്ധപ്പെട്ട വിഷയങ്ങളും സഭയിൽ ശ്രദ്ധ ക്ഷണിക്കൽ ആയി വരും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam