ഫൊക്കാനയുടെ മികച്ച റീജിയനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

JULY 2, 2026, 10:38 PM

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മ ആയ ഫൊക്കാന മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന റീജിയനെ ആദരിക്കുന്നതിനായും പ്രത്യേക അവാർഡുകൾ നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

സാമൂഹിക സേവനം, സാംസ്‌കാരിക പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യുവജനവനിതാ ശാക്തീകരണം, ഫൊക്കാനയുടെ മികച്ച സംഭാവനകളായ ഫൊക്കാന മെഡിക്കൽ കാർഡ്, പ്രെവിലേജ് കാർഡ്, ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചുള്ള പ്രവർത്തനം, ഫൊക്കാന കൺവെൻഷന് റീജിയന്റെ സംഭാവന തുടങ്ങി  ഫൊക്കാനയുടെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിലുള്ള സജീവ പങ്കാളിത്തവും വിവിധ മേഖലകളിലെ സമഗ്ര മികവാണ് അവാർഡിനുള്ള പ്രധാന മാനദണ്ഡങ്ങൾ.

ഫൊക്കാനയുടെ വിവിധ റീജിയനുകൾ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്, അതിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച റീജിയന് 'ബെസ്റ്റ് റീജിയൻ അവാർഡ്' നൽകുന്നതാണ് എന്ന് ഈ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിൽ തന്നെ പറഞ്ഞ കാര്യമാണ്. വർഷം മുഴുവൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി അംഗങ്ങൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്ന റീജിയനെ ഈ അവാർഡിലൂടെ ആദരിക്കും.

vachakam
vachakam
vachakam

ഫൊക്കാനയുടെ എല്ലാ റീജിയനുകൾക്കും ഈ അവാർഡിനായി അപേക്ഷിക്കാമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പുതുമയും മത്സരാത്മകതയും നൽകുന്നതിനൊപ്പം മികച്ച മാതൃകകൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റീജിയന്റെ ആക്ടിവിറ്റി റിപ്പോർട്ട്  ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജിന് അയച്ചു കൊടുക്കേണ്ടുന്നതാണ്, 703-307-8445 or CsabnÂ:[email protected]
ഈ വർഷത്തെ ഫൊക്കാന അന്താരാഷ്ട്ര കൺവൻഷൻ ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ചാണ് നടക്കുന്നത്.

ഈ കൺവൻഷനിൽ വെച്ചായിരിക്കും അവാർഡു ജേതാക്കളെ പ്രഖ്യാപിച്ച് ആദരിക്കുക. മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സേവന പ്രവർത്തനങ്ങൾക്കും ശക്തിപകരുന്ന ഈ പുരസ്‌കാരങ്ങൾ ഫൊക്കാനയുടെ റീജിയനുകൾക്ക്  വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ശ്രീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam