മാനന്തവാടി: വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച വിദ്യാര്‍ഥികളുടെ എണ്ണം 17 ആയി. 538 വിദ്യാര്‍ഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച വിദ്യാര്‍ഥിയുടെ സാമ്പിള്‍ ആണ് പോസിറ്റീവായത്. 21 പേര് ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കണ്ണൂരിലും രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
