ഡാളസ് : വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലിയും കുടുംബാംഗങ്ങൾക്കും ദുരിതത്തിലായവർക്കും പ്രാർത്ഥനയും സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷനും ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റും.
ജീവിക്കാനായി വർഷങ്ങൾക്ക് മുൻപ് സമീപ ജില്ലകളിൽ നിന്നും കുടിയേറിപ്പാർത്തവർക്കും തുഛമായ വേതനത്തിന് തേയില തോട്ടങ്ങളിലെ തോട്ടങ്ങളിലെ തൊഴിൽ തേടി എത്തിയവരുമാണ് ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച കുടുംബങ്ങൾ. വയനാട്ടിലെ 23 ഗ്രാമ പഞ്ചായത്തുകളിലെ 35 സ്‌കൂളുകൾക്കും 3 കോളേജുകൾക്കും കഴിഞ്ഞ 28 വർഷമായി ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സ്‌കോളർഷിപ്പ് നൽകി വരികയാണ്. ഈ വർഷവും വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്കും മറ്റ് അർഹതപ്പെട്ടവർക്കും ധനസഹായം നൽകുമെന്ന് ഡാളസ്സിൽ നിന്നും മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്