കനത്ത മഴയിൽ ആലപ്പുഴയെ നടുക്കിയ ദുരന്തം! റോഡിൽ തെന്നി നീങ്ങി ബസിനു മുന്നിലേക്ക് ഇടിച്ചു കയറി; സിസിടിവി ദൃശ്യം പുറത്ത്

DECEMBER 3, 2024, 6:36 AM

 ആലപ്പുഴ:   ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

 റോഡിൽ തെന്നി നീങ്ങിയ വാഹനം ബസിനു മുന്നിലേക്ക് ഇടിച്ചു കയറുന്നതായി ദൃശ്യങ്ങളിൽ കാണാം.  കനത്തമഴ അപകടത്തിന് കാരണമാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാവിലെ കൂടുതൽ പരിശോധനകൾ മോട്ടർ വാഹന വകുപ്പ് നടത്തും.  

 ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19),  മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണു മരിച്ചത്. 

vachakam
vachakam
vachakam

5 പേർക്കു പരുക്കേറ്റു. കാറിലുണ്ടായിരുന്ന 10 പേരും ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികള‍ാണ്. ഗൗരിശങ്കർ, ആൽബിൻ, കൃഷ്ണദേവ്, മുഹ്സിൻ, ഷെയ്ൻ എന്നിവർക്കാണു പരുക്കേറ്റത്. ചില ബസ് യാത്രക്കാർക്കും പരുക്കേറ്റു. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam