കോഴിക്കോട്: 'അജസുന്ദരി' സിനിമാ സംഘം വ്യാപാരികളെ കബളിപ്പിച്ചതായി പരാതി. ഷൂട്ടിംഗിനായി എത്തിയ സംഘം മൂന്ന് മാസത്തിലധികം ഈ പ്രദേശത്ത് താമസിച്ചിരുന്നു. പിന്നാലെ ചിക്കനും ബീഫും താറാവും നാടന്‍ കോഴിയും താറാവ് മുട്ടയും അടക്കം വാങ്ങിയെന്നും മുഴുവന്‍ തുകയും നല്‍കിയില്ലെന്നുമാണ് പരാതി.
പലചരക്കുസാധനങ്ങളും വാങ്ങി ലക്ഷങ്ങളുടെ കുടിശ്ശിക തല്‍കാതെ പറ്റിച്ചുവെന്നാണ് കോഴിക്കോട് വിലങ്ങാടുള്ള വ്യാപാരികളുടെ ആരോപണം. ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും പണം നല്‍കിയിട്ടില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ആയ ബിജു കടവൂരിനെ മറ്റൊരു കക്ഷി വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നിലയിലാണ് പ്രതികരിച്ചതെന്നും വ്യാപാരികള്‍ പറയുന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുള്‍പ്പൊട്ടലിന് ശേഷമാണ് അജസുന്ദരി സിനിമയുടെ സംവിധായകന് മനു ആന്റണി, നടന് ജോജു ജോര്‍ജ്, സംവിധായകന് ആഷിഖ് അബു ടീം വിലങ്ങാട് എത്തിയത്. ഇവര്‍ ഷൂട്ടിംഗ് കഴിഞ്ഞ് പോയതിന് ശേഷമാണ് ഭീമമായ ഒരു തുക വ്യാപാരികള്‍ക്ക് കൊടുക്കാന്‍ ഉണ്ടെന്ന് അറിഞ്ഞതെന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
